ന്യൂഡല്‍ഹി: തുടര്‍ച്ചയായ പരാജയം ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയാകുകയാണ്. ഇതിനിടയില്‍ പാര്‍ട്ടിയില്‍ തന്നെ പല പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുവെന്നാണ് വിവരം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായി. നേതാക്കള്‍ തന്നെ പാര്‍ട്ടിക്ക് തലവേദനയാകുകയാണ്.
നേതാക്കളുടെ പരസ്യപ്രസ്താവനകളാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. പ്രശ്‌നപരിഹാരം തേടി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി അരവിന്ദ് കെജ്രിവാള്‍ ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസ് അരവിന്ദ് കെജ്രിവാളിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന പാര്‍ട്ടി എംഎല്‍എ അംനത്തുള്ള ഖാന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
അരവിന്ദ് കെജ്രിവാളിനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാണ് ശ്രമം നടക്കുന്നത്. ആ സ്ഥാനം കൈക്കലാക്കാന്‍ കുമാര്‍ ബിശ്വാസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. പാര്‍ട്ടി കണ്‍വീനറാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അണികള്‍ക്കൊപ്പം ബിജെപിയില്‍ ചേരാനാണ് കുമാര്‍ ബിശ്വാസിന്റെ പദ്ധതിയെന്നും ആംആദ്മി എംഎല്‍എ വെളിപ്പെടുത്തി.
എന്നാല്‍ അംനത്തുള്ള ഖാന്റെ ആരോപണങ്ങള്‍ തള്ളിയ അരവിന്ദ് കെജ്രിവാള്‍ കുമാര്‍ ബിശ്വാസിനെ പിന്തുണയ്ക്കുകയും ചെയ്തു. കുമാര്‍ ബിശ്വാസിനെ അവിശ്വസിക്കില്ല, അദ്ദേഹം തന്റെ ഇളയ സഹോദരനെന്നാണ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. നേതാക്കളെ തമ്മില്‍ തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും കെജ്രിവാള്‍ പറയുകയുണ്ടായി.
Post Your Comments