
ദുബായ് : അൽ ഖൈസ് ഏരിയയിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ശമ്പളം വൈകിയതിനെ തുടർന്ന് ജോലിക്കാരുടെ സമാധാനപരമായ പ്രതിഷേധം. തുടർന്ന് ദുബായ് പോലീസും ലേബർ കമ്മിറ്റിയും സംഭവസ്ഥലത്ത് എത്തുകയും കമ്പനിയുടെ പുതിയ ഉടമകളുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് 2 ദിവസത്തിനുള്ളിൽ ശമ്പളം നൽകാമെന്ന ഉറപ്പിന്മേൽ പ്രതിഷേധം ഒത്തുതീർപ്പാക്കി.
Post Your Comments