Latest NewsInternational

എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട പ്രമുഖന്‍ മരിച്ചു

കാഠ്മണ്ഡു: എവറസ്റ്റ് യാത്രക്കിടെ സ്വിസ് പര്‍വതാരോഹകന്‍ മരിച്ചു. പ്രമുഖ സ്വിറ്റ്‌സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് ആണ് അപകടത്തില്‍പെട്ട് മരിച്ചത്. നേപ്പാള്‍ ടൂറിസം അധികൃതരാണ് വിവരം പുറത്തുവിട്ടത്.

ഓക്‌സിജനില്ലാതെ പര്‍വതം കയറാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റെക് കാല്‍ വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. യൂലി സ്റ്റെക്കിന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

8484810നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്റ്റെക്കിന്റെ ഈ സാഹസം കൗതുകമായിരുന്നു. സ്വിസ് മെഷിന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button