ദുബായ് : ദുബായില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് കാറോടിച്ച യുവതിയ്ക്ക് ട്രാഫിക് മേധാവിയുടെ കര്‍ശന ശാസന. മോട്ടാര്‍ വാഹന വകുപ്പിന്റെ മേജര്‍ ജനറലായ മൊഹമ്മദ് സെയ്ഫ് അല്‍ സഫെയിന്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവം വെളുപ്പെടുത്തിയത് ഇങ്ങനെ.
ഞാന്‍ കാര്‍ ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ ട്രാഫിക് നിയമം തെറ്റിച്ച് ഒരു യുവതി കാറോടിച്ച് പോകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. വളരെയധികം തിരക്കുള്ള ജംഗ്ഷനില്‍ നിന്നും മറ്റൊരു റോഡിലേയ്ക്ക് കയറുന്നതിനായി ലൈന്‍ തെറ്റിച്ച് വന്നു റോഡ് മുഴുവന്‍ തടസപ്പെടുത്തി. ഇതു കണ്ട ഞാന്‍ അവര്‍ക്ക് താക്കീതു നല്‍കുകയും 200 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് ഞാനൊരു മോട്ടോറിസ്റ്റ് വെഹിക്കിള്‍ മേധാവിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. നന്നായി ഡ്രൈവ് ചെയ്യുന്നതിന് വീണ്ടും അവര്‍ക്ക് ഒരു അവസരം കൂടി കൊടുത്തു.
എന്നാല്‍ അവര്‍ വീണ്ടും നിയമം തെറ്റിച്ചു. ഏറ്റവും തിരക്കേറിയ അല്‍ വാസല്‍ ജംഗ്ഷനിലെത്തി തിരിക്കുന്നതിനു പകരം ഇടറോഡിലെത്തി അവിടെ നിന്ന് യു-ടേണ്‍ എടുത്ത് ലെഫ്റ്റിലേയ്ക്ക് പോകുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് അവിടെ ഗതാഗത സ്തംഭനം ഉണ്ടാകുകയും ചെയ്തു. ഇത്രയും കണ്ടപ്പോള്‍ ഞാന്‍ ആരാണെന്നുള്ള ഐഡന്റിറ്റി കാര്‍ഡ് എടുത്ത് അവരെ കാണിക്കുകയാണുണ്ടായത്.
ഇത് റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതിനെതിരെ ഒരു അവബോധം ഉണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Post Your Comments