ന്യൂഡല്‍ഹി: പുനരധിവാസ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിനിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്.
ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മരുന്ന് കുത്തിവെയ്ക്കുന്നും പറയുന്നു. സംഭവത്തിനെതിരെ പ്രതികരിച്ചാല്‍ ക്രൂരമര്‍ദ്ദനമാണ് ഫലം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിനും മനുഷ്യക്കടത്തിനുമിരയായി എത്തുന്ന ആളുകളെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്.
എന്നാല്‍ ഇവിടെ കുട്ടികളെ സംരക്ഷിക്കുകയല്ല ചെയ്യുന്നത്. പെണ്‍കുട്ടികളില്‍ രണ്ടുപേരെ ഉദ്യോഗസ്ഥര്‍ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ തങ്ങളെ പട്ടിണിക്കിട്ടുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഓക്സിറ്റോസിന്‍ പോലെയുള്ള മരുന്നാണ് കുട്ടികളുടെ ശരീരത്തില്‍ കുത്തിവെയ്ക്കുന്നത്. ഇത് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് പറയുന്നത്. കുട്ടികളെ കുത്തിവെച്ച സിറിഞ്ച് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
പുനരധിവാസ കേന്ദ്രത്തിലെ ഒരു പെണ്‍കുട്ടി ഡല്‍ഹി ലീഗര്‍ സര്‍വീസ് അതോറിറ്റിക് കത്തയച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.
Post Your Comments