കാസര്‍കോട് : ഇടതുമുന്നണി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസംസ്ഥാന-സര്‍ക്കാരുകള്‍ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് കാസര്‍കോഡ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രൂപത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണ തകര്‍ച്ചക്കെതിരെ നാടുണര്‍ത്തുക, വര്‍ഗീയതക്കെതിരെ മനസുണര്‍ത്തുക എന്നീ മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന മാര്‍ച്ച് വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം ഈ മാസം 25ന് സെക്രട്ടറിയറ്റ് ഉപരോധത്തോടെ തിരുവനന്തപുരത്ത് സമാപിക്കും.
Post Your Comments