ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയനത്തിനു പിന്നാലെ രാജ്യത്തെ മറ്റു പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. വിശദമായ പഠനം നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
21 പൊതു മേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്. ഇവ ലയിപ്പിച്ച് വലിയ ബാങ്കുകളാക്കുന്നതോടെ പ്രവര്‍ത്തനം വിപുലീകരിക്കാമെന്നാണ് കേന്ദ്രം വിലയിരുത്തല്‍. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം മുന്നിലുണ്ട്. ഇതോടെ പ്രവര്‍ത്തനം ആഗോള തലത്തില്‍ വ്യാപിപ്പിക്കാമെന്നും കരുതുന്നു.
ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിനുള്ള സാധ്യതയും സജീവ പരിഗണനയിലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments