Latest NewsAutomobile

വാഹനത്തിൽ ഡിസ്ക് ബ്രേക്ക് ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വാഹനങ്ങളിൽ ഡ്രം ബ്രേക്കുകളെകാൾ സുരക്ഷിതമാണ് ഡിസ്ക് ബ്രേക്കുകൾക്ക്. നിലവിൽ കാറുകളിൽ നിന്ന് ഡിസ്ക് ബ്രേക്കും എ.ബി.എസ് ബ്രേക്കിങ് സിസ്റ്റവും ബൈക്കുകളിലും ലഭ്യമായി തുടങ്ങി.  സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ട് ഡിസ്ക് ബ്രേക്കുകളിലാണ് പല വാഹനങ്ങളും ഇപ്പോൾ വിപണിയിലെത്തുന്നത്. അതിനാല്‍  വാഹനങ്ങളിൽ ഏറെ പരിപാലനം ആവശ്യമുള്ള ഒന്നാണ് ബ്രേക്ക് അത്കൊണ്ട് വാഹനത്തിൽ ഡിസ്ക് ബ്രേക്ക് ഉള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

* ബ്രേക്ക് ഫ്ലൂയിഡിന്റെ അളവ് കൃത്യമായി പരിശോധിക്കുക. അല്ലെങ്കിൽ നല്ല ബ്രേക്കിംഗ് ലഭിക്കില്ല

* ഡ്രം ബ്രേക്കിനെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ ചെക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഡിസ്ക് ബ്രേക്ക്. അകത്ത് നിന്നും പുറത്തേക്കു വരുംതോറും തുടര്‍ച്ചയായി തിളക്കം കൂടി വരുന്ന ഡിസ്ക്കില്‍ ചെറിയ തോതില്‍ വരകള്‍  കാണുന്നുവെങ്കിൽ അത് സാധാരണമാണ് എന്നാൽ കയ്യില്‍ തടയത്തക്ക രീതിയില്‍ ഉള്ള  പോറലോ പാടോ ഉണ്ടെങ്കില്‍ ഡിസ്ക് മാറേണ്ടതായി വരും.

*ബ്രേക്ക് പാഡിനും ഡിസ്‌കിനും ഇടയില്‍ വിടവുണ്ടെങ്കില്‍ തീര്‍ച്ചയായും പാഡ് മാറ്റണം.

*ബ്രേക്ക് ലൈനില്‍ റബ്ബറിന്റെ അംശം ഉണ്ടാകും എന്നാൽ മെറ്റല്‍ കൊണ്ട് ഉരഞ്ഞ പോലുള്ള പാടു കണ്ടാല്‍ തീര്‍ച്ചയായും മെക്കാനിക്കിനെ കാണിക്കണം. ഇല്ലെങ്കിൽ വളരെ പെട്ടെന്ന് ഡിസ്‌കിന് കേടുവരാന്‍ ഇത് കാരണമാകും

* ഡിസ്‌കില്‍ പൊടിപറ്റിപ്പിടിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക പൊടിയും ചെളിയും പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കഴുകി കളയുക

* മഴക്കാലത്ത് കൃത്യമായ ഇടവേളകളില്‍ ഡിസ്‌ക് ബ്രേക്ക് പരിശോധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button