Latest NewsCinemaNews

എന്റെ ഇടത് കണ്ണിന് കാഴ്ചയില്ലായിരുന്നു; ബാഹുബലിയിലെ വില്ലന്‍ റാണ ദഗുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന് കൊണ്ട് തിയേറ്ററില്‍ ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ബാഹുബലി 2. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബാഹുബലിയില്‍ ബല്ലാലദേവയായെത്തിയ റാണ ദഗുപതിയുടെ ഒരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ജെമിനി ചാനലിന്റെ ടിവി റിയാലിറ്റി ഷോയില്‍ .തനിക്കും ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നുവെന്ന് റാണ വെളിപ്പെടുത്തിയ വീഡിയോയാണ് ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.

ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പതറി നില്‍ക്കുന്ന ഒരുപാട് പേര്‍ക്ക് പ്രചോദനമാവുന്നതാണ് റാണയുടെ ഈ വാക്കുകള്‍. ഇന്ന് ലോകമറിയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് റാണ. ബാഹുബലിക്കൊത്ത വില്ലനായി പ്രേക്ഷകരുടെ കൈയ്യടി നേടിക്കഴിഞ്ഞിരിക്കുകയാണ് റാണയുടെ ബല്ലാലദേവയെന്ന കഥാപാത്രം.

പരിപാടിയില്‍ പങ്കെടുത്ത ഒരു കുട്ടി കണ്ണിന് കാഴ്ചയില്ലെന്ന് പറഞ്ഞപ്പോഴാണ് റാണയും ഇക്കാര്യം പറഞ്ഞത്. ”ചെറുപ്പത്തില്‍ എന്റെ ഇടത് കണ്ണിന് കാഴ്ചയില്ലായിരുന്നു. വലത് കണ്ണിന് മാത്രമേ കാഴ്ചയുണ്ടായിരുന്നുളളൂ. പിന്നീട് ശസ്ത്രക്രിയയിലൂടെ കണ്ണ് മാറ്റി വച്ചു. ദൈവം പ്രശ്നങ്ങളിലൂടെ കടത്തിവിടുന്നത് അത് തരണം ചെയ്യാന്‍ ധൈര്യമുളള മനുഷ്യരെ മാത്രമാണെന്നും അതിനാല്‍ ജീവിതത്തില്‍ തളരാതെ മുന്നോട്ട് പോവണമെന്നും” റാണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button