മൂന്നാർ : വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് മൂന്നാറിൽ പത്ത് സെന്റ് വരെയുള്ള കൈയ്യേറ്റം വ്യാപകമാകുന്നതായി റിപ്പോർട്ട്. വൻകിട കയ്യേറ്റം ഒഴിപ്പിച്ചാൽ മതിയെന്നും പത്ത് സെന്റ് വരെ താമസത്തിനായി കൈവശം വച്ചവരെ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഈ നിർദേശം ദുർവ്യാഖ്യാനം ചെയ്‌താണ് ഭൂമി കൈവശപ്പെടുത്തുന്നത്. കയ്യേറ്റങ്ങളുടെ പിന്നിൽ ഒരേ വ്യക്തികളാണെന്നും റവന്യൂ അധികൃതർ വ്യക്തമാക്കി
Post Your Comments