KeralaNews

വിദേശരാജ്യങ്ങളിലെപ്പോലെ ഇനിമുതൽ മണിക്കൂർ വാടകയ്ക്ക് ഹോട്ടൽ റൂമുകൾ തയ്യാറാകുന്നു

വിദേശരാജ്യങ്ങളിലെ പോലെ മണിക്കൂർ വാടകയിൽ കേരളത്തിലും ഹോട്ടൽ റൂമുകൾ തയ്യാറാകുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള രണ്ട് ഹോട്ടലുകളിൽ മണിക്കൂർ വാടകയിൽ മുറികൾ നൽകുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ സിയാലിന്റെ ഉടമസ്ഥതയിലുള്ള 14 മുറികളാണ് യാത്രക്കാർക്ക് വാടകയ്ക്ക് ലഭിക്കുക. അഞ്ച് മണിക്കൂറിന് രണ്ടായിരം രൂപയാണ് നിരക്ക്. വിമാനത്താവളത്തിനെതിർവശത്തുള്ള ഹോട്ടലിലും മണിക്കൂർ നിരക്കിൽ മുറികൾ നൽകുന്നുണ്ട്. 5, 8, 12, 24 മണിക്കൂറുകൾ കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 1499 രൂപയാണ് അഞ്ചു മണിക്കൂറിക്കൂറിന് 1499 രൂപയാണ് നിരക്ക്.

കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ മണിക്കൂർ നിരക്കിൽ ഒരു ഹോട്ടലുകളും മുറികൾ നൽകുന്നില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കുളിച്ചു ഒരുങ്ങുന്നതിനായി എടുക്കുന്ന മുറികൾക്ക് ചില ഹോട്ടലുകൾ മണിക്കൂർ കണക്കാക്കി വാടക ഈടാക്കാറുണ്ട്. തിരുവനന്തപുരത്തും മണിക്കൂർ വാടക സംവിധാനം ഹോട്ടലുകളിൽ ആരംഭിച്ചിട്ടില്ല. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള മാസ്കറ്റ് ഹോട്ടൽ അടക്കമുള്ള പല ഹോട്ടലുകളും ഹോട്ടൽ റൂം ബുക്കിങ്ങിന് പുറത്തെ ഏജൻസികൾക്കു കരാർ നൽകിത്തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button