ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ് ലംഘിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തും.
തിരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാം എന്നു കരുതിയിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഒന്നു സൂക്ഷിക്കുക. കാരണം നിങ്ങളെ കുടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുന്നു.വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും അഞ്ച് വര്‍ഷം വരെ വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.
ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് നിയമമന്ത്രാലയത്തിന് കത്തു നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നവര്‍ക്കാണ് ഈ നടപടി ബാധകമാവുക.
ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുന്ന ആര്‍.കെ നഗര്‍ സീറ്റിലേക്ക് നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് ഈയിടെ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. വോട്ടര്‍മാരെ പണമുപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുഎന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Post Your Comments