ചണ്ഡീഗഡ്: ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ വിസ്താര കമ്പനിയുടെ യാത്രാ വിമാനവും വ്യോമസേനയുടെ ചരക്കു വിമാനവും നേര്‍ക്കു നേര്‍വന്നത് ആശങ്കയ്ക്കിടയാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അവസരോചിത ഇടപെടല്‍കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. യാത്രാവിമാനം പറന്നുയരാര്‍ തുടങ്ങവേ വ്യോമസേനയുടെ ചരക്കുവിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
സിവിലിയന്‍ ആവശ്യങ്ങള്‍ക്കും പട്ടാള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വിമാനത്താവളമാണിത്. ഇന്നലെ ഉച്ചയ്ക്ക് 3.20നാണ് എയര്‍ വിസ്താരയുടെ യാത്രാ വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരാനായി എന്‍ജിന്‍ പ്രവര്‍ത്തിച്ചു മുന്നോട്ടെടുക്കാന്‍ തുടങ്ങിയത്. ഇതേസമയം തന്നെ വ്യോമസേനയുടെ ചരക്കുവിമാനം ഇതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു.
151 യാത്രക്കാര്‍ എയര്‍ വിസ്താര വിമാനത്തില്‍ ഉണ്ടായിരുന്നു. വ്യോമസേനാ വിമാനം ഇറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട എയര്‍ട്രാഫിക് കണ്‍ട്രോളര്‍ യാത്രാ വിമാനത്തിന്റെ പൈലറ്റിനോട് ടേക് ഓഫ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അഞ്ചു മണിക്കാണ് എയര്‍ വിസ്താര ചണ്ഡിഗഡില്‍നിന്നു പുറപ്പെട്ടത്.
എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍നിന്നുള്ള നിര്‍ദേശ പ്രകാരമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയതെന്ന് എയര്‍ വിസ്താര അധികൃതര്‍ വ്യക്തമാക്കി.
Post Your Comments