തുർക്കി : ആഗോള ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശം വിക്കിപീഡിയക്ക് തുർക്കിയിൽ നിരോധനം. തുര്‍ക്കിക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിക്കി പീഡിയയില്‍നിന്നും ഈ വിവരങ്ങള്‍ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് തുര്‍ക്കി സര്‍ക്കാര്‍ വിക്കിപീഡിയ നിരോധിച്ചത്. ദേശീയ സുരക്ഷയ്ക്കും ഭീക്ഷണി സൃഷ്ടിക്കുന്നു എന്ന ആരോപണവും സര്‍ക്കാര്‍ ഉന്നയിക്കുന്നു.
നിരോധനമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ അന്തരാഷ്ട്ര തലത്തില്‍ തുര്‍ക്കിക്ക് എതിരായുള്ള പ്രചാരണപ്രവർത്തനങ്ങളിൽ വിക്കിപീഡിയ ഭാഗമായെന്ന് വ്യക്തമാക്കുന്നു. ഇത് കൂടാതെ ടിവി, റേഡിയോ ഡേറ്റിംഗ് പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിനെയോ ഇണയെയോ കണ്ടെത്തുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പരിപാടികൾ കുടുംബ ബന്ധത്തിന്റെ പവിത്രതയും ശ്രേഷ്ഠതയും തകർക്കുന്നു എന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് തുർക്കി ഉപപ്രധാനമന്ത്രി നുമാൻ കുർട്ടുൾമുസ് പറഞ്ഞു.
Post Your Comments