Latest NewsIndiaNews

സൈനികന്റെ വീട്ടില്‍ റെയ്ഡ്; ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി

ല​ക്നോ• റി​ട്ട. കേ​ണ​ലി​ന്‍റെ വീ​ട്ടി​ൽ​ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. മീ​റ​റ്റി​ലെ സി​വി​ൽ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. കേ​ണ​ൽ ദെ​വി​ന്ദ്ര കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് മാംസവും പണവും പിടികൂടിയത്.

കൂ​ടാ​തെ 40 പി​സ്റ്റ​ൾ, 50,000 തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തി​ര​ക​ൾ, മൃ​ഗ​ത്തോ​ൽ എ​ന്നി​വ​യും ഇയാളുടെ വീട്ടില്‍ നിന്നും റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സും വ​നം​വ​കു​പ്പും സം​യു​ക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി. ക​ല​മാ​ന്‍റെ ത​ല​യോ​ട്ടി, മ്ലാ​വി​ന്‍റെ കൊ​മ്പു​ക​ൾ, ആ​ന​ക്കൊ​മ്പ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച റെ​യ്ഡ് ഞാ​യ​റാ​ഴ്ച പു​ല​ർ‌​ച്ച​വ​രെ നീ​ണ്ടു. കു​മാ​റി​ന്‍റെ മ​ക​ൻ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഷൂ​ട്ടിം​ഗ് താ​ര​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button