ഉത്തർപ്രദേശ്: വിവാഹത്തിന് കോഴിയിറച്ചിയും ബീഫും വിളമ്പാത്തതിൽ പ്രതിഷേധിച്ച് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ കുലേദി ഗ്രാമത്തിലാണ് സംഭവം. വിവാഹസദ്യ ആരംഭിച്ചപ്പോൾ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ട കബാബ്, കുറുമ, ബിരിയാണി തുടങ്ങിയവ ഇല്ലാത്തതിനാൽ വരനായ റിസ്വാൻ വധുവായ നഗ്മയെ ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് അറവ് നിയന്ത്രണമുള്ളതിനാലാണ് മാംസാഹാരം വിളമ്പാൻ സാധിക്കാത്തതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാൻ വരൻ തയ്യാറായില്ല.
വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി ഗ്രാമപഞ്ചായത്തും ഇടപെടുകയുണ്ടായി. ഇതിനിടെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ നഗ്മയെ താൻ വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് ഒരു യുവാവ് രംഗത്തെത്തി. തുടർന്ന് യുവാവിനെ വിവാഹം ചെയ്യാൻ നഗ്മയും വീട്ടുകാരും സമ്മതം മൂളിയതോടെ ഗ്രാമപഞ്ചായത്ത് ഇടപെട്ട് വിവാഹം മംഗളമായി നടത്തി. റിസ്വാനും വീട്ടുകാർക്കുമെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നഗ്മയുടെ കുടുംബം ഇപ്പോൾ.
Post Your Comments