Latest NewsKeralaNews

താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു : മന്ത്രിപ്പണി ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചു : പ്രതികരണവുമായി എം എം മണി

ഇടുക്കി:  ഒരു സമയത്ത് താന്‍ മന്ത്രിപ്പണി ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചു പോയെന്ന് മന്ത്രി എംഎം മണി. താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് പറയാനാണ് തന്നെ മന്ത്രിസഭയിലെടുത്തത് എന്ന് പോലും ഒരു സമയത്ത് പ്രതിപക്ഷം ആരോപിച്ചു. ആ സമയത്ത് അതൊക്കെ കേട്ട് അമര്‍ഷം തോന്നി. എല്ലാം അവസാനിപ്പിക്കാമെന്ന് തോന്നി.

പക്ഷേ പൊതുപ്രസ്ഥാനമല്ലേ, പാര്‍ട്ടി പറയുന്നതുപോലെയല്ലേ തീരുമാനിക്കാനാകൂ എന്നും മണി റിപ്പോര്‍ട്ട് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.”വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിക്കാരില്‍ പലരും വിളിച്ച് എന്താണ് പറഞ്ഞത് എന്ന് ചോദിക്കാനുള്ള മര്യാദ കാണിച്ചില്ല. മണി സഖാവ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് പറയാമായിരുന്നുവെന്ന് മണി പറഞ്ഞു.

മന്ത്രിയായതിനുശേഷം പോലും പെണ്‍മക്കള്‍ക്ക് പത്ത് രൂപ കൊടുക്കാന്‍ ഒത്തിട്ടില്ല. കുടുംബത്തിനുണ്ടായിരുന്ന ഏഴ് ഏക്കര്‍ ഭൂമിയില്‍ ദേഹണ്ണിച്ചാണ് കുടുംബം നോക്കിയത്. ചെയ്യാത്ത പണിയില്ല. 55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല. ആകെ നാല്‍പ്പത്തിരണ്ട് സെന്റ് ഭൂമിയും ഒരു കൊച്ചു വീടുമാണുള്ളത്. ഒരതിഥി വന്നാല്‍ താമസിപ്പിക്കാന്‍ ഒരു മുറി പോലും വീട്ടിലില്ല. ചുമട്, തോട്ടത്തിലെ പണി, കൃഷിപ്പണി ഞാന്‍ ജോലി ചെയ്യാത്ത ഒരു തോട്ടം പോലും ഇവിടെയില്ല” എന്നും അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button