ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനുപിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സ്ത്രീകള്‍ക്ക് ഇസ്ലാം സമുദായത്തില്‍ മൂന്നാം സ്ഥാനമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.
മുത്തലാഖും നാല് ഭാര്യമാരെ വിവാഹം കഴിക്കുന്ന സമ്പ്രദായവുമെല്ലാം ഇസ്ലാം സമുദായത്തില്‍ സ്ത്രീകള്‍ക്ക് മൂന്നാം സ്ഥാനമാണ് നല്‍കുതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ഇസ്ലാം ജനതയ്ക്ക് സ്ത്രീ-പുരുഷ ലിംഗ സമത്വം ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ തുടരുകയാണ്.
മുത്തലാഖ് പ്രശ്‌നത്തില്‍ ബിജെപി സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമാണെന്ന് മന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു. മുത്തലാഖ് അവസാനിപ്പിക്കാന്‍ ഇസ്ലാം സമുദായത്തിലെ പ്രമുഖര്‍ രംഗത്തുവരണമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.
Post Your Comments