KeralaNews

കൂടുതൽ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ; ഒരു വർഷത്തിനിടയിൽ 732 മരുന്നുകളുടെ വില കുറച്ചതായി റിപ്പോർട്ട്

മലപ്പുറം: അഞ്ച് മരുന്നുകളുടെ വില ദേശീയ ഔഷധവില നിയന്ത്രണസമിതി കുറച്ചു. പ്രധാനപ്പെട്ട പത്ത് മരുന്നുകളുടെ വില നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്. ഇതോടെ ഒരു വർഷത്തിനകം നിയന്ത്രണത്തിലാകുന്ന അവശ്യമരുന്നുകളുടെ എണ്ണം 732 ആയതായാണ് റിപ്പോർട്ട്.

ഹൃദയത്തെ ബാധിക്കുന്ന വിധത്തിൽ രക്തസമ്മർദം കുറയ്ക്കുന്നതിനെതിരെ ഉപയോഗിക്കുന്ന നോറഡ്രിനാലിൻ കുത്തിവെപ്പ്, കടുത്ത ഛർദ്ദിക്കും വയറിളക്കത്തിനും ഉപയോഗിക്കുന്ന വാൻകോമൈസിൻ, ആസ്ത്മ- അലർജി രോഗികൾ ഉപയോഗിക്കുന്ന ബുഡിസൊനൈഡ് തുള്ളിമരുന്ന് എന്നിവയാണ് വില നിയന്ത്രണത്തിൽ വരുന്ന പ്രധാന മരുന്നുകൾ.പാമ്പുകടിക്കെതിരെയുള്ള കുത്തിവെപ്പ് മരുന്നിന്റെ വില രണ്ട വർഷം മുൻപ് 466.79 രൂപയാക്കിയിരുന്നു. ഇതിപ്പോൾ 351.44 രൂപ ആക്കി. ഗർഭധാരണം തടയുന്നതിനായി ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഹോർമോൺ റിലീസിങ് ഉപകരണത്തിന്റെ വില 466.79 രൂപയിൽ നിന്ന് 351.44 ആക്കി കുറച്ചു. ഹൃദയശസ്തക്രിയയിൽ വളരെ പ്രധാനപ്പെട്ട മരുന്നുകളുടെ വിലയും കുറച്ചു.

shortlink

Post Your Comments


Back to top button