മുംബൈ: മഷി കൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മഷി കൊണ്ട് എഴുതിയതോ നിറം മങ്ങിയതോ ആയ നോട്ടുകള്‍ മുഷിഞ്ഞ നോട്ടുകളായി കണക്കാക്കി തിരിച്ചെടുക്കാനാണ് ബാങ്കുകൾക്ക് നിര്‍ദ്ദേശം നൽകിയത്. റിസര്‍വ് ബാങ്കിന്റെ ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശം നല്‍കിയത്.
റിസര്‍വ് ബാങ്കിന് എഴുതിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നോട്ടുകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ ഇറക്കിയത്. നോട്ടുകളില്‍ മഷി കൊണ്ട് എഴുതരുതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമായിരുന്നെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഴുതിയ നോട്ടുകള്‍ അസാധുവാകുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. പല സ്ഥാപനങ്ങളും നിലവില്‍ എഴുതിയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല.
Post Your Comments