NattuvarthaNewsFood & Cookery

മലപ്പുറത്തിന്റെ ആരാധനാലയങ്ങളിൽ മതസൗഹാർദ കൈയൊപ്പ്‌ പതിഞ്ഞതിങ്ങനെ

മലപ്പുറം•മലപ്പുറത്തിന്റെ മതസൗഹാർദ്ദ പെരുമക്കു മകു‌ടോദാഹരണമായി ബിജെപി മലപ്പുറം യുവമോർച്ച ജനറൽ സെക്രട്ടറി സുധി ഉപ്പടയുടെ മസ്ജിദ് , ചർച്ച് നിർമ്മാണം ജനശ്രദ്ധ ആകർഷിക്കുന്നു. ജന്മനാൽ കലാകാരനായ സുധി ആശാരിപ്പണിയിൽ തന്റേതായ മികവ് കൊണ്ട് പ്രവർത്തന മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വത്തിനുടമയാണ്. ഊർജ്വസ്വലതകൊണ്ടും, ആത്മാർത്ഥ പ്രവർത്തനം കൊണ്ട് ബിജെപി യുവമോർച്ച ജില്ലാ ഭരവാഹിത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന ഇദ്ദേഹം തന്റെ ജോലിയിലും ഈ ആത്മാർത്ഥത പിന്തുടരുന്നു.

മെയ് ഒന്നിന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉത്ഘാടനം നിർവഹിക്കുന്ന പൂക്കോട്ടുമണ്ണ മസ്ജിദിന്റെ നിർമാണവേളയിൽ പകർത്തി സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഉപ്പട സുന്നി മസ്ജിദ്, പെരിന്തൽമണ്ണ എംഇഎ കോളേജ് മസ്ജിദ്, മണിമൂളി ആദ്യ കുടിയേറ്റ ക്രിസ്ത്യൻ ചർച്ച്, മുതുകുളം യാക്കോബായ ചർച്ച്, വടപുറം ക്നാനായ ചർച്ച് എന്നിവ ഇദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ മറ്റു പ്രധാന ആരാധനാലയങ്ങൾ മാത്രം. മലപ്പുറം ഉപ്പടയിൽ പരേതനായ ചക്കിങ്ങൽതൊടിക ബാലകൃഷ്ണന്റെയും, പത്മിനിയുടെയും മകനാണ് സുധി. ഭാര്യ സൗമ്യ, മക്കൾ കൈലാസ്നാഥ്, ശിവനന്ദ, ശിവപ്രിയ.

വി.കെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button