ന്യൂഡൽഹി: ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ രംഗത്ത്. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് ജിയോ പരാതി നൽകിയിരിക്കുന്നത്. പൊതുവായി പ്രഖ്യാപിക്കാത്ത ഓഫറുകൾ ഉപയോക്താക്കളുടെ നമ്പറുകളിലേയ്ക്ക് മെസ്സേജ് ആയി നല്‍കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ജിയോ അവകാശപ്പെടുന്നത്.
എല്ലാ സേവനദാതാക്കളും തങ്ങള്‍ നല്‍കുന്ന ഓഫറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ട്രായിക്കും നല്‍കണമെന്നാണ് ചട്ടം. കൂടാതെ നമ്പര്‍ പോര്‍ട്ടബിലിറ്റി സംബന്ധിച്ചും ഈ കമ്പനികൾ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ഇത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജിയോ നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments