ന്യൂയോര്‍ക്ക് : സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണ്. ടെക് ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പിച്ചൈ ഗൂഗിളിന്റെ മുഖ്യന്‍ തന്നെ. ഈ സേവനങ്ങള്‍ക്ക് പ്രതിഫലമായി 2016 ല്‍ ഗൂഗിള്‍ നല്‍കിയത് 200 ദശലക്ഷം ഡോളറാണ് (ഏകദേശം 1285.5 കോടി രൂപ), ഇത് റെക്കോര്‍ഡ് നേട്ടം തന്നയാണ്.
2015ല്‍ ശമ്പളമായി ലഭിച്ച തുകയുടെ ഇരട്ടിയാണ് നാല്‍പ്പത്തിനാലുകാരനായ ഈ ടെക്കി കഴിഞ്ഞ വര്‍ഷം വാങ്ങിയതെന്ന് ചുരുക്കം. 650,000 ഡോളര്‍ ആയിരുന്നു പിച്ചൈയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രതിമാസ വരുമാനം. ദീര്‍ഘകാലം ഗൂഗിളില്‍ സേവനമനുഷ്ഠിച്ച സുന്ദര്‍ പിച്ചൈ കമ്പനിയുടെ പുനര്‍ഘടനയില്‍ 2015 ഓഗസ്റ്റിലാണ് സിഇഒ ആയി നിയമിക്കപ്പെട്ടത്.
2016 ല്‍ 198.7 ദശലക്ഷം ഡോളര്‍ സ്റ്റോക്ക് അവാര്‍ഡായി പിച്ചൈ നേടി. 2015ല്‍ ഇദ്ദേഹത്തിനു തന്നെ ലഭിച്ച സ്റ്റോക്ക് അവാര്‍ഡ് തുകയായ 99.8 ദശലക്ഷം ഡോളറിന്റെ ഇരട്ടിയായിരുന്നു അത്! വിജയകരമായ നിരവധി ഉല്‍പ്പനങ്ങള്‍ അവതരിപ്പിച്ച പിച്ചൈയ്ക്ക് കമ്പനിയുടെ കോംപന്‍സേഷന്‍ കമ്മിറ്റി വന്‍ ശമ്പളവര്‍ധനവാണ് നല്‍കിയത്.
ഗൂഗിള്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ലാറി പേജ് ആവട്ടെ ആല്‍ഫബെറ്റ് അമ്പ്രല്ലയ്ക്ക് കീഴില്‍ പുതിയ ബിസിനസ് വ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കോര്‍ അഡ്വര്‍ട്ടൈസിങ്, യുട്യൂബ് എന്നിവയില്‍ നിന്നും കൂടുതല്‍ വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ മെഷീന്‍ ലേണിങ്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയവയിലും പിച്ചൈയ്ക്ക് കീഴില്‍ ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2016ല്‍ സ്മാര്‍ട്ട്‌ഫോണ്‍, വെര്‍ച്വല്‍ റിയാലിറ്റി ഹാന്‍ഡ്സെറ്റ്, റൂട്ടര്‍, വോയ്സ് കണ്ട്രോള്‍ഡ് സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി ഉല്‍പ്പന്നങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.
ഹാര്‍ഡ്വെയര്‍, ക്ലൗഡ് സര്‍വീസുകള്‍ തുടങ്ങിയവയില്‍ നിന്നും 3.1 ബില്ല്യന്‍ യുഎസ് ഡോളര്‍ ആണ് കഴിഞ്ഞ പാദവര്‍ഷത്തില്‍ ഗൂഗിളിന്റെ മറ്റു വരുമാനം. മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് അമ്പതു ശതമാനം കൂടുതലാണിത്. ഈ വര്‍ഷം ആദ്യമായി വിപണിമൂലധനം 600 ബില്ല്യന്‍ ഡോളറാക്കി ആല്‍ഫാബെറ്റ് ഓഹരി വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments