ലഖ്‌നൗ: സ്വന്തം പാർട്ടിക്കാരായാലും തെറ്റ് ചെയ്‌താൽ നടപടിയെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.രാഷ്ട്രീയത്തിനല്ല, ക്രമസമാധാനത്തിനാണ് പ്രധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചു.രാവിലെ 9 മുതൽ 11 വരെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പൊലീസ് കേൾക്കണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ജനങ്ങളുടെ പ്രശ്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മാത്രമല്ല ജില്ലാ മജിസ്‌ട്രേറ്റ് മറ്റു ഉന്നത പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും കേൾക്കണമെന്നും പരിഹരിക്കാൻ വേണ്ട നടപടിയെടുക്കണമെന്നും ആദിത്യനാഥ് നിർദ്ദേശിച്ചു. കൂടാതെ ഉദ്യോഗസ്ഥർ കൃത്യമായി ഓഫീസിൽ വന്നോ എന്നറിയാനായി ആദിത്യനാഥ് ഓഫീസുകളിലെ ലാൻഡ്‌ലൈനുകളിൽ വിളിച്ചു ഉറപ്പ് വരുത്തുകയും ചെയ്തു.
Post Your Comments