ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍. . ഇന്നത്തെക്കാലത്ത് എല്ലാവരേയും പേടിപ്പിയ്ക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താന്‍ കാന്‍സറായിരിയ്ക്കും, ഒന്നാംസ്ഥാനത്ത്. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. പലപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിയ്ക്കും, ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര് അവഗണിയ്ക്കുകയും ചെയ്യും. കാന്‍സറിന്റെ ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് തുടക്കത്തില്‍ തന്നെ ഇവ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ അറിയൂ..
* ബ്രെസ്റ്റ് കാന്‍സറിന്റെ തുടക്കം മാറിടഭാഗത്തുണ്ടാകുന്ന ചില കഴലകളിലൂടെ തിരിച്ചറിയാനാകും. അസാധാരണമായ മുഴയോ കഴലകളോ കണ്ടാല്‍ ശ്രദ്ധിയ്ക്കുക.
* ശരീരം കാന്‍സറിനെ ബാക്ടീരിയ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതുകൊണ്ടുതന്ന ഇതിനെതിരെ പ്രതിരോധശേഷിയുപയോഗിയ്ക്കും, രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈ ഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം കാന്‍സറിന്റെ ലക്ഷണവുമാണ്.
* മുറിവുകള്‍ പെട്ടെന്നുണങ്ങാത്തത് പ്രമേഹബാധയുടെ മാത്രമല്ല, കാന്‍സറിന്റെ തുടക്കലക്ഷണം കൂടിയാണ്.
* മോണയിലോ നാവിലോ വായുടെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന വെളുത്ത നിറത്തിലെ മുഴകള്‍ കാന്‍സറിന്റെ മറ്റൊരു തുടക്കലക്ഷണമാണ്.
* ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം.
* ശോധനയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍, മലത്തില്‍ രക്തം തുടങ്ങിയവയെല്ലാം കാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.
* കാന്‍സര്‍ യൂറിനറി ബ്ലാഡര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ മൂത്രത്തില്‍ രക്താംശം, ഗന്ധ, നിറ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ.്
* അസാധാരണമായുണ്ടാകുന്ന ബ്ലീഡിംഗ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശ്രദ്ധിയ്ക്കണം. ഇതും ചിലപ്പോള്‍ കാന്‍സറിന്റെ തുടക്കസൂചനയാകാം.
* ശബ്ദനാളത്തിലുണ്ടാകുന്ന കാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു. ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം. ഇതാണ് കാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍
* തൊണ്ട, ലംഗ്സ്, ഈസോഫാഗസ്, വയര്‍ തുടങ്ങിയ ഭാഗങ്ങളെ ബാധിയ്ക്കുന്ന കാന്‍സറിന്റൈ ഒരു ലക്ഷണം തുടര്‍ച്ചയായ ചുമയാണ്.
തീര്‍ച്ചയായും ഈ രോഗലക്ഷ്ണങ്ങളില്‍ ഏതെങ്കിലുമൊന്ന് കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ വിദഗ്ദ്ധ ചികിത്സ തേടാന്‍ വൈകിക്കരുത്.
Post Your Comments