ന്യൂ ഡൽഹി : വാട്ട്‌സ്ആപ്പിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട് തങ്ങളുടെ നയം വ്യക്തമാക്കി ഫേസ്ബുക്ക്. നിലവിലെ വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ലെന്ന് വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് അറിയിച്ചു. സ്വകാര്യതാ നയം രാജ്യ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണ് എന്ന കേസിലാണ് വാട്ട്സ്ആപ്പ് തങ്ങളുടെ നയം വ്യക്തമാക്കിയത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം സ്വകാര്യതാ നയത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. നിലവിലെ നയത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിട്ടുപോകാമെന്ന് കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
യൂസറും വാട്ട്‌സ്ആപ്പും തമ്മിലുള്ള കരാര്‍ പ്രൈവറ്റ് ഡൊമെയ്‌നിലായതിനാൽ വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം ഭരണഘടനാപരമായി പരിശോധിക്കാന്‍ സുപ്രീംകോടതിയ്ക്ക് കഴിയില്ല, സ്വകാര്യതാ നയം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന പരാതിയുള്ളവര്‍ക്ക് വാട്ട്‌സ്ആപ്പ് വിടാം. ഫെയ്‌സ്ബുക്കില്‍ നിന്നും വാട്ട്‌സ്ആപ്പില്‍ നിന്നും വിട്ടുപോകാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കമ്പനി നല്‍കുന്നുണ്ടെന്നും കപില്‍ സിബല്‍ വാദിച്ചു.
പരാതിക്കാര്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പൗരമാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് സാല്‍വേ കോടതിയില്‍ അറിയിച്ചു. മെയ് 15ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
Post Your Comments