തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്ന് വ്യക്തമാക്കി വി.എസ് അച്യുതാനന്ദൻ. മൂന്നാറിൽ കയ്യേറ്റക്കാർ വർധിച്ചുവരികയാണ്. ഇത് മൂന്നാറിനെ മൂന്നാറല്ലാതാക്കുന്നു. ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കൈയേറ്റങ്ങള്‍ അനുവദിക്കരുതെന്നും വി.എസ് വ്യക്തമാക്കി. ആദിവാസികളും ദളിതരും ഭൂമിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കൈയ്യിൽ പണം ഉള്ളവർ കൈയ്യേറ്റം നടത്തുന്നത്. കാല് നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചതെന്നും വി.എസ് വ്യക്തമാക്കി
Post Your Comments