കൊച്ചി: ആദായനികുതി വകുപ്പിന് സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ജനങ്ങളുമായി ബന്ധിപ്പിച്ച് ഒരു ബാങ്ക്. സൗത്ത് ഇന്ത്യൻ ബാങ്കാണ് ആദായ നികുതി വകുപ്പുമായി സഹകരിച്ച് റീട്ടെയിൽ ഇടപാടുകാർക്കായി ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഓൺലൈൻ ഇ–ഫയലിങ് സംവിധാനം അവതരിപ്പിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് വഴി ഇടപാടുകാർക്ക് നികുതി അടയ്ക്കൽ, ഇ–വെരിഫിക്കേഷൻ, ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 26 എഎസ്) ഡൗൺലോഡ് തുടങ്ങിയ സൗകര്യങ്ങൾ ‘ടാക്സ് സെന്റർ’ എന്ന മെനുവിന് കീഴിൽ ലഭ്യമാണെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ (ടെക്നോളജി ആൻഡ് മാർക്കറ്റിങ്) ടി.ജെ. റാഫേൽ പറഞ്ഞു.
Post Your Comments