ന്യൂഡല്‍ഹി: വീട് വിട്ട് വൃദ്ധസദനത്തിലേക്ക് പോകാൻ മടിച്ച മാതാവിനെ കൊലപ്പെടുത്തി മകൻ. ഡൽഹിയിലെ സാഗര്‍പൂരില്‍ ലക്ഷ്മണ്‍ കുമാര്‍ (48) ആണ് മാതാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്നത്.മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തിക ശേഷി തൊഴിൽ രഹിതനായ തനിക്കില്ലെന്നും ഒന്നുകിൽ മൂത്ത മകനൊപ്പമോ അല്ലെങ്കിൽ ഏതെങ്കിലും ആശ്രമങ്ങളിേേലക്കാ പോകാൻ മാതാവിനോട് മകൻ ആവശ്യപ്പെട്ടു.
എന്നാല്‍ വീടു വിട്ടു പോകാന്‍ അവര്‍ തയാറായില്ല. ഇതാണ് കൊലപാതകത്തിനിടയാക്കിയത്. താൻ അമ്മയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്തായി മകൻ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
Post Your Comments