മൂന്നാർ: എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം ആരംഭിച്ചു.യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. പ്രസംഗം കേട്ടവരില്‍ നിന്നും രാജാക്കാട് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. മണിയുടെ മൊഴിയും രേഖപ്പെടുത്തും. പ്രസംഗത്തിന്റെ സിഡിയും പൊലീസ് പരിശോധിക്കുകയുണ്ടായി. ഈ മാസം 22 നാണ് എംഎം മണി വിവാദ പരാമര്‍ശം നടത്തിയത്. പൊമ്പളൈ ഒരുമൈ സമരകാലത്ത് നടന്നത് മദ്യപാനവും വൃത്തികെട്ട പരിപാടികളുമാണെന്നാണ് മണി പരാമർശിച്ചത്.
നേരത്തെ വിവാദ പ്രസ്താവനയില്‍ എംഎം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എംഎം മണി നടത്തിയ പ്രസ്താവന ഗൗരവകരമാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ എംഎം മണി നടത്തിയ പരാമര്‍ശം സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെയാണെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
Post Your Comments