ന്യൂഡൽഹി: ഹരിയാനയിലെ ഭൂമി ഇടപാടിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്. ഭൂവിനിയോഗ ചട്ടങ്ങൾ ലംഘിച്ചാണ് ഇടപാടെന്നും കമ്മീഷൻ കണ്ടെത്തി. ഇതിനായി വധേരയ്ക്ക് വിഴിവിട്ട സഹായങ്ങൾ ലഭിച്ചെന്നും ജസ്റ്റീസ് ദിംഗ്ര കമ്മീഷൻ കണ്ടെത്തി.
ഹരിയാനയിൽ വധേരയുടെ കമ്പനി നടത്തിയ 250 ഭൂമി ഇടപാടുകളെ കുറിച്ചാണ് കമ്മീഷൻ അന്വേഷിച്ചത്. ഗുഡ്ഗാവിൽ 2008 ൽ 7.5 കോടി രൂപ മുടക്കി വാങ്ങിയ മൂന്നര ഏക്കർ റിയൽ എസ്റ്റേറ്റ് ഭീമൻമാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് മറിച്ചു വിറ്റ ഇടപാടിൽ സർക്കാരിന് വൻ നഷ്ടം ഉണ്ടായി.കൂടാതെ മറ്റു ഭൂമിയിടപാടുകളും അന്വേഷണ പരിധിയിലാണ്.
പ്രിയങ്ക ഗാന്ധി ഭൂമി വാങ്ങിയതും കമ്മീഷൻ അന്വേഷിച്ചു. എന്നാൽ ഇന്ദിരാഗാന്ധിയിൽനിന്നു കൈമാറി കിട്ടിയ സ്വത്തിൽനിന്നാണ് തന്‍റെ വരുമാനമെന്ന് പ്രിയങ്ക ഗാന്ധി കമ്മീഷനെ ബോധിപ്പിച്ചു. വധേരയുടെ വരുമാനം താൻ ഉപയോഗിച്ചിട്ടില്ലെന്നും അവർ കമ്മീഷനെ അറിയിച്ചു.ഹരിയാന സർക്കാരാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.
Post Your Comments