ജർമ്മനി: ജർമ്മനിയിൽ ഭാഗീകമായി ബുർഖ നിരോധിക്കുന്നു. വ്യാഴ്ച്ച മുതലാണ് ജർമ്മനിയിൽ ഭാഗീകമായി ബുർഖ നിരോധിച്ചത്. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നിരോധനം. ജർമ്മൻ ഭരണകൂടമാണ് പുതിയ തീരുമാനം കൈകൊണ്ടത്. നിരവധി അക്രമങ്ങളുടെ പശ്ചാത്തതിലാണ് പുതിയ നിയമം.
2011യിൽ അയൽരാജ്യമായ ഫ്രാൻസിൽ ബുർഖ ഉൽപ്പന്നങ്ങൾ നിരോധിച്ചിരുന്നു. ഇത് പിന്തുടർന്നാണ് ജർമ്മനിയും ബുർഖ നിരോധിക്കുന്നത്. പൊതു സ്ഥലങ്ങളിൽ ബുർഖ ഉത്പന്നങ്ങൾ കർശനമായി നിരോധിക്കണമെന്ന് റൈറ്റ് വിങ് പാർട്ടി അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സൈനിക, ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊതു സേവകർക്ക് നിരോധനം ബാധകമായിരിക്കും.
Post Your Comments