ദുബൈ : ദുബൈയില്‍ 250 ല്‍ പരം ഹോട്ടലുകള്‍ക്ക് വന്‍പിഴ ഈടാക്കി. ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ, ഹോട്ടലുകളിൽ നിന്നായി 1,000 മുതൽ 20,000 ദിർഹം വരെയാണ് പിഴ ചുമത്തിയതെന്ന് ആരോഗ്യ, സുരക്ഷാ വകുപ്പിലെ ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഹഫീദ് ഘൂലൂം പറഞ്ഞു.
മുനിസിപ്പാലിറ്റിയില്‍ 947 ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും എന്നാല്‍ പരിശോധനയില്‍ നിരവധി ക്രക്കെടുകള് കണ്ടെഹിയതിനെയും തുടര്‍ന്നാണ് പിഴ ഈ ആദ്ക്കിയതെന്നും ഹഫീദ് ഘൂലൂം പറഞ്ഞു.
1,000 ദിർഹത്തിൽ കൂടുതല്‍ പിഴ ഈടാക്കുമെന്നു മുന്‍പ് തന്നെ എല്ലാ ഹോട്ടലുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഹോട്ടൽ സജ്ജീകരിച്ചിട്ടുള്ള കെട്ടിടങ്ങളിൽ എല്ലാവിധ വെൻറിലേഷനും ലൈറ്റിംഗും ആവശ്യമാണെന്നും എയർ കണ്ടീഷനിങ് സംവിധാനങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ടെന്നും എന്നാല്‍ സ്ഥിരമായി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
Post Your Comments