കൊല്ലം: ഉപഭോക്താക്കൾക്ക് സന്തോഷിക്കാൻ വമ്പൻ പദ്ധതിയുമായി ബി.എസ്.എൻ.എൽ. അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. നിലവിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നിശ്ചിത ഡേറ്റാ ഉപയോഗത്തിനു (ഫെയർ യൂസേഡ് പോളിസി) രണ്ട് എംബിപിഎസ് വേഗം നൽകി വന്നിരുന്നതു നാലു എംബിപിഎസ് ആക്കാനാണു ബിഎസ്എൻഎൽ തയാറെടുക്കുന്നത്.
എന്നാൽ നിശ്ചിത ഡേറ്റാ ഉപയോഗത്തിനുശേഷം വേഗം ഒരു എംബിപിഎസിലേക്കു താഴും. ഫെയർ യൂസേജ് പോളിസി എന്നത് ഒരു പ്ലാനില്‍ അവതരിപ്പിക്കുന്ന നിശ്ചിത ജിബി ഡേറ്റ ഉപയോഗത്തിനാണ് പറയുന്നത്. എല്ലാ സേവന ദാതാക്കളും ഇത്രയും ഡേറ്റ ഉപയോഗിച്ചു തീർന്നാൽ പിന്നീടു വേഗം കുറയ്ക്കുകയാണ് ചെയ്യുന്നത്. നിലവിലെ അൺലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെല്ലാം മെയ് ഒന്നു മുതൽ വേഗം വർധിപ്പിക്കുമെന്നു ബിഎസ്എൻഎൽ അറിയിച്ചു.
നേരത്തെ തന്നെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെ കുറഞ്ഞ വേഗം ഒരു എംബിപിഎസ് ആക്കി മാറ്റുമെന്നു ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. ഫെയർ യൂസേജ് പോളിസി (എഫ്യുപി) നാല് എംബിപിഎസിനു കൂടുതലുള്ള പ്ലാനുകളിൽ വേഗ വ്യത്യാസം വരുത്തിയിട്ടില്ല.
Post Your Comments