KeralaLatest NewsNews

സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലയ്മക്ക് കൊടുക്കേണ്ടത് വന്‍ പലിശ

കൊച്ചി: കെഎസ്ടിപി ഒന്നാംഘട്ടം പദ്ധതി നടത്തിപ്പിലെ വീഴ്ചയ്ക്ക് സംസ്ഥാന സർക്കാർ പ്രതിമാസം നൽകേണ്ടി വരിക 24 ലക്ഷം രൂപ പലിശ. എംസി റോഡിൽ റോഡിന്റെ നിർമാണം പൂർത്തിയാക്കിയ മലേഷ്യൻ കമ്പനിയായ ‘പതിബെല്ലി’നു നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ ആർബിട്രേഷൻ ട്രൈബ്യൂണൽ 2015 നവംബറിലാണ് ഉത്തരവിട്ടത്. ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള സമയവും അവസാനിച്ചു.

17 മാസമായിട്ടും ഉത്തരവു നടപ്പാക്കാത്തതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്. 215 കോടി രൂപ എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്കു 2002 ൽ കരാർ ഒപ്പിടുമ്പോഴും റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുത്തിരുന്നില്ല. സ്ഥലം ലഭിച്ചപ്പോഴേക്കും കരാറുകാരും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

എന്നാല്‍ പിന്നീട് റോഡ് വികസന പദ്ധതി ഉപേക്ഷിച്ചു 2006 ൽ കമ്പനി തിരിച്ചുപോയി. സർക്കാരിനെതിരെ 115 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങി. പിന്നീടു സർക്കാരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തിനു ശേഷം നിർമാണം പുനരാരംഭിക്കുകയായിരുന്നു. 115 കോടി രൂപ നഷ്ടപരിഹാരത്തിനുള്ള അവകാശം പിൻവലിക്കാമെന്നും ഇത് 35 കോടി രൂപയായി കുറയ്ക്കാമെന്നും പതിബെൽ സമ്മതിച്ചു.

തുടർന്ന് ഇത്രയും തുക ആവശ്യപ്പെട്ട് ആർബിട്രേഷൻ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണൽ വിധി ചോദ്യംചെയ്യാനുള്ള സമയം കഴിഞ്ഞതിനാൽ വിധി നടപ്പാക്കുക മാത്രമാണു സർക്കാരിനു മുന്നിലുള്ള വഴി. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞവർഷം ജൂണിൽ പതി ബെൽ പ്രതിനിധികൾ കെഎസ്ടിപി പ്രോജക്ട് ഡയറക്ടറെ കണ്ടെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണു കമ്പനി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button