മസ്ക്കറ്റ്•ഒമാനില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 9 പേരുടെ നില അതീവഗുരുതരമാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. സലാല ലൈന്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്.
ഹിമ പ്രവശ്യയിയുടെ കിഴക്ക് 45 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നതെന്ന് റോയല്‍ ഒമാന്‍ പോലീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 9.50 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വ്യോമമാര്‍ഗം ഹിമയിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments