KeralaLatest NewsNews

പിതാവില്‍ നിന്നും രക്ഷപ്പെടാന്‍ കാട്ടില്‍ രാത്രി മുഴുവന്‍ ഒളിച്ചിരുന്നു- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഏഴാം ക്ളാസ്സുകാരിയുടേത്

 

ആലുവ: ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മകളെ ആലുവ ശിശുക്ഷേമ സമിതിയിൽ നിന്നും അവധിക്കാലത്ത് വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പിതാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തുടർന്നുള്ള അന്വേഷണത്തിൽ ഇടുക്കി മരിയാപുരം സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,”ഈ സ്കൂള്‍ അവധിക്കാലത്ത് കൂട്ടിക്കൊണ്ടുപോകാനായി ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി പിതാവ് എത്തിയെങ്കിലും ഒപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു.

തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്.മൂന്നു വര്‍ഷം മുൻപ് ജനസേവയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പിതാവ് രാത്രിയില്‍ മദ്യപിച്ചുവന്ന്ഗിലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും വഴങ്ങാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ചതായും പെൺകുട്ടി പറഞ്ഞു.ഒരു ദിവസം രാത്രി ബലമായി കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു, തുടർന്ന് കുതറിമാറി ഓടിപ്പോയി അടുത്തുള്ള കാട്ടിൽ ഇരുന്നു നേരം വെളുപ്പിച്ചു.

ഇപ്പോൾ പെൺകുട്ടി പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. തന്റെ അനുജത്തിയ്ക്കും സമാന അനുഭവം ഉണ്ടാകുമോ എന്നാണ് കുട്ടിക്ക് ഭയം. മറ്റൊരു ഓര്‍ഫനേജില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനുജത്തിയെ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ മൂന്നിന് പിതാവ് കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചെന്നും എന്നാൽ 24 നു തിരികെ എത്തിക്കണമെന്ന് ഉത്തരവ് പിതാവ് പാലിച്ചില്ലെന്നും പെൺകുട്ടി അധികൃതരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button