KeralaLatest NewsNews

മണവാട്ടിയുടെ വീട്ടില്‍ മണവാളന്റെ കൂട്ടുകാര്‍ അഴിഞ്ഞാടി: സ്ത്രീകള്‍ ബോധരഹിതരായി; നിരവധി പേര്‍ക്ക് പരിക്ക്

എടപ്പാള്‍•പുതുമണവാളനൊപ്പം എത്തിയ സുഹൃത്തുകള്‍ മണവാട്ടിയുടെ വീട്ടില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. മലപ്പുറം എടപ്പാളിനടുത്ത് കണ്ടനകത്താണ് സംഭവം. ആക്രമണത്തില്‍ വധുവിന്റെ അഞ്ച് ബന്ധുക്കള്‍ക്ക് പരിക്കേറ്റു. മാതൃ സഹോദരി വളാഞ്ചേരി സ്വദേശി കുന്നത്ത് ആമിനക്കുട്ടി, കുന്നത്ത് ബീയ്യാത്തുട്ടി, ഒൻപതു വയസുകാരി ഫാത്തിമ ശബാന, ആമിനക്കുട്ടിയുടെ മകൻ ഷബീബ്, ബന്ധു ശിബിലാൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ വരന്റെ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

പുതുമണവാട്ടിയേയുമായി പുറപ്പെട്ട വാഹനത്തിന് ബൈക്കുകളിൽ പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ കാട്ടിയ കോപ്രായം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത വധുവിന്റെ മാതൃസഹോദരിയേയും ബന്ധുക്കളേയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. അഴിഞ്ഞാട്ടം അതിരുവിട്ടതോടെ കാഴ്ചക്കാരായ പല സ്ത്രീകളും ബോധരഹിതരായി. ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ യുവാക്കളെ കൈകാര്യം ചെയ്യാന്‍ രംഗത്ത് ഇറങ്ങിയതോടെ ബൈക്കുകളില്‍ കയറി എല്ലാവരും രക്ഷപെട്ടു. പരുക്കേറ്റവരുടെ പരാതിയെ തുടർന്ന് പരാക്രമം കാട്ടിയ യുവാക്കൾക്കെതിരെ പൊന്നാനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button