കൊല്ലം : കശുവണ്ടി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ സി ബി ഐ വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക് തന്നെ കരാര്‍ നല്കാന് നീക്കം. കോര്പറേഷന് വന്‍ നഷ്ടമുണ്ടായ തോട്ടണ്ടി ഇടപാടുകളിലെ മുഖ്യകണ്ണിയായ കോട്ടയം ആസ്ഥാനമായ ഈ കമ്പനിയെ വീണ്ടും നിയമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു .
എന്നാല്‍ തോട്ടണ്ടി ഇടപാടിലെ ക്രമക്കേടുകളുടെ പേരില്‍ ഈ കമ്പനിയെ സര്‍ക്കാര്‍ അധീനയിലുള്ള കാപ്പെക്സ് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു . എന്നാല്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് കോര്പറേഷന് ഇതിനു തയ്യറായിരുന്നില്ല. ഇതിന്റെ മറവിലാണ് ഇതേ കമ്പനിക്ക് റെന്ടെര്‍ നല്കാന് ചരടുവലി നടക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് യോഗത്തില്‍ ഐ എന്‍ ടി യു സി, സി ഐ ടി യു പ്രതിനിധികള്‍ ഈ സ്വകാര്യ കമ്പനിക്കുവേണ്ടി ശക്തമായി വാദിച്ചു.
Post Your Comments