Latest NewsNewsIndia

മുഖ്യമന്ത്രിയുടെ വാഹനം പോകാന്‍ ജവാന്മാരുടെ മൃതദേഹം വഹിച്ച വാഹനം തടഞ്ഞ് വെച്ചു : വീഡിയോ കാണാം

പട്ന: മുഖ്യമന്ത്രിക്ക് കടന്ന് പോകാൻ ജവാന്മാരുടെ മൃതദേഹം വഹിച്ച് പോകുന്ന വാഹനം തടഞ്ഞ് വെച്ചു. ഛത്തിസ്‌ഗഢിലെ സുക്മയിലെ നടന്ന നക്സൽ ആക്രമത്തിൽ കൊല്ലപ്പെട്ട അഞ്ച് ജവാന്മാരുടെ മൃതദേഹം വഹിച്ചുള്ള വാഹനത്തെയാണ് ബീഹാർ മുഖ്യമന്ത്രിക്ക് വേണ്ടി തടഞ്ഞ് വെച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്കാണ് ജവാന്മാരുടെ മൃതദേഹങ്ങൾ പട്ന വിമാനത്താവളത്തിൽ എത്തിയത്.

ഈ സമയം തന്നെ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്‌വി യാദവും ബീഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ വാഹനത്തിൽ കയറ്റി പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ചു. പിന്നീട് മുഖ്യമന്ത്രി പോയി കഴിഞ്ഞ ശേഷമാണ് ഇവരെ വിട്ടയച്ചത്.

സംഭവം എ എൻ ഐ പുറത്ത് വിട്ടതോടെ വിഷയം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ജവാന്മാർക്ക് സാമ്പത്തിക സഹായം ചെയ്തില്ലെന്നും അവരെ സന്ദർശിച്ചില്ലെന്നും ഒരാൾ ട്വീറ്റ് ചെയ്തു. രാഷ്ട്രീയത്തിലുള്ള വിശ്വാസം പോയെന്ന് മറ്റൊരാൾ കമെന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button