ന്യൂഡൽഹി : സർക്കാരിൽ നിന്നു ധനസഹായമുള്ള സർക്കാരിതര സന്നദ്ധ സംഘടനകളെ (എൻജിഒ) നിയന്ത്രിക്കാൻ നിയമ നിർമാണം ആലോചിക്കണമെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പാലിക്കാത്തതിന് 703 എൻജിഒകൾ കരിമ്പട്ടികയിലാണെന്നും കപാർട് വ്യക്‌തമാക്കി. എന്നാല്‍ സർക്കാർ മുന്നോട്ടുവച്ച കരട് മാർഗരേഖ നിലവിലെ ഏകദേശം 30 ലക്ഷം എൻജിഒകളെ നിയന്ത്രിക്കാൻ പര്യാപ്‌തമല്ലെന്ന് ചീഫ് ജസ്‌റ്റിസ് ജെ.എസ്.
കേഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. എല്ലാ എൻജിഒകൾക്കുമായി സർക്കാരിന്റെ വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും മൊത്തം 950 കോടി രൂപ പ്രതിവർഷം നൽകുന്നു. നികുതിദായകരുടെ പണമാണ്. എൻജിഒകളെ ഫലപ്രദമായി നിയന്ത്രിക്കാൻ മാർഗരേഖ മതിയാവുമോ, നിയമം വേണോയെന്ന് എട്ടാഴ്‌ചയ്‌ക്കകം കേന്ദ്രം വ്യക്‌തമാക്കണമെന്ന് കോടതി പറഞ്ഞു. എൻജിഒകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നടപടിയാവശ്യപ്പെട്ട് അഭിഭാഷകൻ എം.എൽ.
ശർമ്മ നൽകിയ പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. എൻജിഒകളിൽ കഷ്‌ടിച്ചു 10% മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതെന്ന് കേസിലെ അമിക്കസ് ക്യൂറി രാകേഷ് ദ്വിവേദി സിബിഐയുടെ റിപ്പോർട്ട് ഉദ്ധരിച്ച് വ്യക്‌തമാക്കിയിരുന്നു. ഇതിനിടെ, ധനസഹായം ദുരുപയോഗിച്ചതിന് 159 എൻജിഒകൾക്കെതിരെ കേസ് റജിസ്‌റ്റർ ചെയ്യണമെന്നു ശുപാർശ ചെയ്‌തതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിലുള്ള കപാർട് കോടതിയെ അറിയിച്ചു.
Post Your Comments