Latest NewsIndiaNews

കശ്മീരില്‍ കല്ലേറുമായി സ്ത്രീകളും; നേരിടാന്‍ പുതിയ വഴിയുമായി കേന്ദ്രം

ശ്രീനഗര്‍: കശ്മീര്‍ സൈന്യത്തെ തീവ്രവാദികളുടെ പിന്തുണയുള്ള യുവാക്കള്‍ കല്ലെറിയുന്നത് പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ആലോചിക്കുന്നതിനിടെ യുവതികളും സൈന്യത്തിനെതിരേ കല്ലേറുമായി രംഗത്ത്. ശ്രീനഗറിലെ ചാല്‍ ചൗക്കില്‍ വിദ്യാര്‍ത്ഥിനികളാണ് സൈന്യത്തിന് നേര്‍ക്ക് കല്ലെറിഞ്ഞത്.

വനിതകളുടെ കല്ലേറ് തടയാനും കല്ലെറിയുന്നവരെ തുരത്താനും തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വനിതകളുടെ പ്രത്യേക സൈനിക ബറ്റാലിയന്‍ രൂപീകരിച്ച് കല്ലേറ് സംഘത്തെ പ്രതിരോധിക്കാനാണ് നീക്കം. ആയിരത്തോളം അംഗങ്ങളെ ബറ്റാലിയനില്‍ നിയമിക്കും.

അഞ്ച് ഇന്ത്യ റിസര്‍വ് ബറ്റാലിയനു(ഐആര്‍ബി)കളുടെ ഭാഗമായാണ് വനിത ബറ്റാലിയന്‍ പ്രവര്‍ത്തിക്കുക.

ഐആര്‍ബിയിലെ 5000 ഒഴിവുകളിലേക്ക് 1,40,000 ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 40 ശതമാനം പേരും കശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ളവരാണ്. പുതിയ ബറ്റാലിനിലേക്കുള്ള നിയമന നടപടികള്‍ ആരംഭിച്ചു.

താഴ്വരയിലെ കല്ലേറ് പ്രതിഷേധക്കാരെ നേരിടുന്നതാണ് വനിത ബറ്റാലിയന്റെ പ്രധാന ചുമതല. മറ്റ് ക്രമസമാധാന പ്രശ്നങ്ങളിലും ഇവര്‍ ഇടപെടും. പ്രാദേശിക പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ഉദേശത്തോടെയാണ് കേന്ദ്ര സേനയായ ഐആര്‍ബി പ്രവര്‍ത്തിക്കുന്നത്. അതത് പ്രദേശത്തില്‍ നിന്നുള്ളവരെയാണ് ഓരോ സംസ്ഥാനങ്ങളിലെയും ഐആര്‍ബി കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്നത്. ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നടന്ന കശ്മീര്‍ അവലോകനത്തിലാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button