കുടക് : മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത് കല്യാണച്ചെറുക്കന്‍ അലങ്കരിച്ച വാഹനത്തില്‍ എത്തുന്നതു പോലെ. ചിദംബരത്തിന്റെ കര്‍ണാടകയിലുള്ള ബന്ധുവിന്റെ വീട്ടില്‍ രാവിലെയായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. ആദ്യം ചില ബന്ധുക്കള്‍ വരികയാണെന്നാണ് വീട്ടുകാര്‍ ധരിച്ചത്. എന്നാല്‍ സായുധ സേനയ്‌ക്കൊപ്പം നീലയും കറുപ്പും കലര്‍ന്ന സ്യൂട്ട് ധരിച്ചെത്തിയവരെ കണ്ട് വീട്ടുകാര്‍ അമ്പരന്നു.
പന്ത്രണ്ട് സംഘങ്ങളായെത്തിയ സംഘം എസ്എല്‍എന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിശ്വനാഥന്റേയും സധപ്പന്റേയും കുല്‍ഷാല്‍ നഗറിലുള്ള വീടുകള്‍ അരിച്ചു പെറുക്കി. കുടക് പോലീസിനെ പോലും അറിയിക്കാതെയായിരുന്നു റെയ്ഡ്. അനധികൃത സ്വത്ത് വിവരങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
എസ്എല്‍എന്‍ ഗ്രൂപ്പ് ഡയറക്ടറായ വിശ്വനാഥന്‍ പി ചിദംബരം ആരോപണവിധേയനായ എയര്‍സെല്‍ മാക്‌സിസ് കേസിലെ പ്രതി കൂടിയാണ്. കാപ്പി സംസ്‌കരണശാല, പെട്രോള്‍ ബങ്കുകള്‍, റിസോര്‍ട്ട് എസ്‌റ്റേറ്റ് തുടങ്ങി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
Post Your Comments