മലപ്പുറം : മലപ്പുറത്ത് നടുറോഡില്‍ യുവതി കുഞ്ഞിനു ജന്മം നല്‍കി. മലപ്പുറം കരുവാരക്കുണ്ടില്‍ ആദിവാസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡില്‍ കുഞ്ഞിനു ജന്മം നല്‍കിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേയ്ക്കു നടന്നു പോകുന്നതിനിടയിലാണു രാധികയ്ക്കു വേദന അനുഭവപ്പെട്ടത്. തുടര്‍ന്നു വേദന കൂടുകയും യുവതി റോഡരികില്‍ തന്നെ പ്രസവിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു എങ്കിലും പ്രസവശേഷമാണ് അവര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്നു യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേയ്ക്കു മാറ്റി.
Post Your Comments