മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 20 മാസത്തെ പുതിയ ഉയരം കുറിച്ചു. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ നേട്ടമാണുണ്ടായത്. 64.26-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 64.26 രൂപ കൊടുക്കണം.
ആഗോള വിപണി ശക്തമായതിനെത്തുടര്‍ന്ന് കയറ്റുമതിക്കാരും കോര്‍പറേറ്റുകളും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് ഗുണകരമായത്.
2015 ഓഗസ്റ്റ് 11-നു ശേഷമുള്ള, രൂപയുടെ മികച്ച ക്ലോസിങ്ങാണിത്. ഒരു ഡോളറിന് 64.19 രൂപയായിരുന്നു അന്ന് മൂല്യം. ഫ്രഞ്ച് തിരഞ്ഞെടുപ്പിലെ അനിശ്ചിതാവസ്ഥ ഒഴിഞ്ഞതും ആഗോള ഓഹരി വിപണികള്‍ ശക്തമായി നില്ക്കുന്നതും ഇന്ത്യന്‍ കറന്‍സിക്ക് ഗുണം ചെയ്തു. അമേരിക്ക-ഉത്തര കൊറിയ ബന്ധം എങ്ങോട്ടു നീങ്ങുമെന്നതാണ് കറന്‍സി വ്യാപാരികള്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നത്.
Post Your Comments