Latest NewsKerala

പൊമ്പിള ഒരുമൈ സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

മൂന്നാര്‍: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനുപിന്നാലെ മൂന്നാര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. പൊമ്പിള ഒരുമൈക്കൊപ്പം യുഡിഎഫ് ഉണ്ടാകും. ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും മണി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മണിയെ എതിര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൈയ്യേറ്റം ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്ക് യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button