തിരുവനന്തപുരം: സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലാ ഭരണകൂടത്തിന് താക്കീതുമായിട്ടാണ് മുഖ്യമന്ത്രി എത്തിയത്. സര്‍ക്കാര്‍ പറഞ്ഞത് നടപ്പാകൂ. ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. എംഎം മണിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. സമരത്തിന് ജനപിന്തുണ ലഭിക്കാത്തത് അതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാപ്പാത്തിചോലയില്‍ കുരിശു പൊളിച്ചത് ആലോചനയില്ലാതെയാണ്. സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments