ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെക്കാൾ പെരുമയോടെ കേജ്‌രിവാൾ മുട്ടകൾ (എഗ്സ് കേജ്‌രിവാൾ). ഏറെ പേരാണ് ലണ്ടനിലെയും ന്യൂയോർക്കിലെയും ഭക്ഷണശാലകളിൽ ഇതു തേടിയെത്തുന്നത്.
ന്യൂയോർക്ക് ടൈംസിന്റെ ആദ്യ 10 വിഭവങ്ങളുടെ പട്ടികയിൽവരെ കഴിഞ്ഞ വർഷം എഗ്സ് കേജ്‌രിവാൾ ഇടംപിടിച്ചു. അരവിന്ദ് കേജ്‌രിവാൾ രാഷ്ട്രീയത്തിലിറങ്ങുംവരെ മുംബൈയിൽ കൂടുതൽ പ്രചാരം കേജ്‌രിവാൾ മുട്ടയായിരുന്നു. മുംബൈയിലെ താർദിയോ വില്ലിങ്ടൻ സ്പോർട്സ് ക്ലബിലാണു വിഭവത്തിന്റെ ജനനം. നിറയെ ചീസുള്ള ടോസ്റ്റും കൊത്തിയരിഞ്ഞ പച്ചമുളകും മുട്ടയും ഉൾപ്പെടുന്നതാണ് എഗ്സ് കേജ്‌രിവാൾ.
ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെയും മുംബൈ യാട്ട് ക്ലബിന്റെയും മെനുവിലുണ്ട് ഈ വിഭവം. ഇപ്പോൾ ലണ്ടനിലെ റസ്റ്ററന്റ് ശൃംഖലയായ ഡിഷ്യൂമിലും ന്യൂയോർക്കിലെ പാവ്‌വാലയിലും ഇടം നേടിയിരിക്കുന്നു
Post Your Comments