നവി 2 അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ തികച്ചും വ്യത്യസ്തനായി കഴിഞ്ഞ വർഷം വിപണിയിലെത്തിയ കുഞ്ഞൻ സ്കൂട്ടർ നവിക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനാകാത്ത സാഹചര്യത്തിലാണ് അടിമുടി മാറ്റത്തോടെ പുത്തൻ ലുക്കിൽ നവി സ്‌കൂട്ട് പതിപ്പ് (നവി 2) അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച നവി സ്‌കൂട്ട് കണ്‍സെപ്റ്റ് മോഡല്‍ അധികം മാറ്റങ്ങളില്ലാതെ ഈ വര്‍ഷാവസാനം ഹോണ്ട വിപണിയിലെത്തിക്കുമെന്നാണ് സൂചന.
ആക്ടീവ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന നവി 2വിന് പഴയ നവിയുമായി യാതൊരു സാമ്യവും ഉണ്ടാകില്ല. ഏറ്റവും കൂടുതല്‍ സ്റ്റേറേജ് സ്‌പേസാണ് നവി 2 വിന്റെ പ്രത്യേകത. സീറ്റിനടിയില്‍ ഹെല്‍മറ്റ് സ്‌പേസ്, ഫ്‌ളോര്‍ബോര്‍ഡിന് നടുവില്‍ സ്‌റ്റോറേജ് ബോക്‌സ്, ഹാന്‍ഡില്‍ ബാറിന് താഴെ രണ്ട് കബ്ബിഹോള്‍സ് എന്നിവിടങ്ങില്‍ സാധനങ്ങൾ സൂക്ഷിക്കാന്‍ സാധിക്കും. യുവാക്കളെ പിടിച്ചിരുത്തുന്ന ഡിസൈനിലാണ് റിയര്‍ സൈഡ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ മുന്‍ഭാഗത്തിന് ഡിയോയുമായി സാമ്യവുമുണ്ട്.
പുതുതലമുറ ആക്ടീവ ഫോർ G-യിലെ 10 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും നവി 2വിനും കമ്പനി നൽകുക. എന്നാൽ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടാതെ നവി 2-നൊപ്പം പിസിഎക്സ് 150 സ്‌കൂട്ടറും ഹോണ്ട ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.
Post Your Comments