റായ്പൂര്‍: ഛത്തീസ് ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരെ അംഗച്ഛേദം ചെയ്തിരുന്നതായി പോലീസ്.സിആര്‍പിഎഫ് ജവാന്മാര് ഭക്ഷണം കഴിയ്ക്കുന്ന സമയത്തായിരുന്നു മാവോയിസ്റ്റുകൾ കൂട്ടമായി ആക്രമണം നടത്തിയത്. തുടർന്ന് നടന്ന പോരാട്ടം നാലുമണിക്കൂറോളം നീണ്ടു. കൊലപ്പെടുത്തിയ ജവാൻമാരുടെ അംഗഛേദം വരുത്തിയതിനാൽ പലരെയും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
മാവോയിസ്റ്റ് കേന്ദ്രത്തിലൂടെ കടന്നുപോകുന്ന റോഡ് നിര്‍മാണം തടയുന്നതിനായിരുന്നു ആക്രമണം. ഈ വികസന പ്രവർത്തനത്തിന് സി ആർ പി എഫിന്റെ സഹായം ഉണ്ടായിരുന്നു.സുഖ്മയില്‍ നിലവില്‍ നടക്കുന്ന റോഡ് നിര്‍മാണത്തില്‍ സിആര്‍പിഎഫ് നല്കിക്കൊണ്ടിരിക്കുന്ന സഹായം നിർത്താനും കൂടിയായിരുന്നു ആക്രമണം. മാവോ സാന്നിധ്യം ഏറെയുള്ള ബസ്താര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.
സുഖ്മയിലെ സിആര്‍പിഎഫ് ക്യാമ്പാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.സിആര്‍പിഎഫില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടിച്ച ആയുധങ്ങളും മാവോയിസ്റ്റുകള്‍ ആക്രമണത്തിനായി ഉപയോഗിച്ചു.കറുത്ത വസ്ത്രം ധരിച്ചെത്തിയ 300ലധികം വരുന്ന സംഘമാണ് ഓട്ടോമാറ്റിക് ഗണ്ണുകള്‍ ഉപയോഗിച്ച് സിആര്‍പിഎഫിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
Post Your Comments